Skip to main content

രക്തദാതൃദിനാചരണം

    ലോക രക്തദാതൃദിനാചരണം ജില്ലാ മെഡിക്കല്‍ ഓഫീസിന്‍റെയും ആരോഗ്യ കേരളത്തിന്‍റെയും ബ്ലഡ് ഡോണേഴ്സ് കേരളയുടെയും പത്തനംതിട്ട ചാരിറ്റബിള്‍ സൊസൈറ്റിയുടെയും കോന്നി എന്‍എസ്എസ് കോളേജിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ കോന്നിയില്‍ നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ആര്‍.ജ്യോതി, ഡെപ്യൂട്ടി ഡിഎംഒ ഡോ.സി.എസ് നന്ദിനി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബിസുഷന്‍, ഡോ.പ്രിറ്റി സക്കറിയ ജോര്‍ജ്, വി.ആര്‍.രാധാകൃഷ്ണന്‍, ബാലകൃഷ്ണപിള്ള, സി.വര്‍ഗീസ്, ബിജു കുമ്പഴ തുടങ്ങിയവര്‍ പങ്കെടുത്തു. 
    പരിപാടിയോടനുബന്ധിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്കിന്‍റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പും നടന്നു.                        (പിഎന്‍പി 1537/18)

date