Post Category
നഴ്‌സ് നിയമനം
ജില്ലാ ഹോമിയോ ആശുപത്രിയിലെ പെയിൽ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിൽ ഒഴിവുള്ള ജി.എൻ.എം. നഴ്‌സ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എൽ.സി., പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിൽ ജി.എൻ.എം. കോഴ്‌സ് സർട്ടിഫിക്കറ്റ്. പ്രായം 45 വയസ്. യോഗ്യരായവർ പ്രായം, വിദ്യാഭ്യാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം ജൂൺ 23ന് രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2474266
(പി.ആർ.പി 1663/2018)
date
- Log in to post comments