Skip to main content

ജൂണിലെ റേഷൻ വിതരണം

ഈ മാസം ജില്ലയിലെ റേഷൻകാർഡ് ഉടമകളിൽ എ.എ.വൈ. വിഭാഗത്തിന് 30 കിലോ അരിയും അഞ്ചു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. മുൻഗണനാ കാർഡ് ഉടമകൾക്ക് നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോയ്ക്ക് ഒരു രൂപ നിരക്കിൽ ഓരോ അംഗത്തിനും ലഭിക്കും. മുൻഗണനേതര സബ്‌സിഡി വിഭാഗത്തിന് കാർഡിലെ ഓരോ അംഗത്തിനും രണ്ടുകിലോ വീതം അരി കിലോയ്ക്ക് മൂന്നു രൂപ നിരക്കിലും ലഭിക്കും. മുൻഗണനേതര നോൺ സബ്‌സിഡി വിഭാഗത്തിലെ ഓരോ കാർഡിനും നാലു കിലോ വീതം ഭക്ഷ്യധാന്യം  (അരി കിലോ 9.90 രൂപ നിരക്കിലും ഗോതമ്പ് കിലോ 7.70 രൂപ നിരക്കിലും) ലഭിക്കും. എൻ.പി.എസ്., എൻ.പി.എൻ.എസ്. കാർഡിന് മൂന്നു കിലോ വീതം ആട്ട കിലോഗ്രാമിന് 16 രൂപ നിരക്കിൽ ലഭിക്കും. ഇതോടൊപ്പം വൈദ്യുതീകരിച്ച വീടിന് അര ലിറ്റർ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടിന് നാലു ലിറ്റർ വീതം മണ്ണെണ്ണയും ലഭിക്കും. റേഷൻ വിതരണം സംബന്ധിച്ച് പരാതി ഉണ്ടെങ്കിൽ റേഷൻകാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള ടെലിഫോൺ നമ്പറിലോ ജില്ലാ സപ്ലൈ ഓഫീസിലെ 0471 2731240 എന്ന നമ്പറിലോ ബന്ധപ്പെടണമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

(പി.ആർ.പി 1664/2018)

date