Post Category
നോര്‍ക്ക റൂട്ട്‌സ് ഫീസ് നിരക്ക് പുതുക്കി
നോര്‍ക്ക റൂട്ട്‌സ് നല്‍കുന്ന പ്രവാസി ഐഡന്റിറ്റി കാര്‍ഡ്, എന്‍.ആര്‍.കെ ഇന്‍ഷ്വറന്‍സ് കാര്‍ഡ് എന്നിവയ്ക്കുള്ള ഫീസ് 315 രൂപയായി പുതുക്കി നിശ്ചയിച്ചു. ഓണ്‍ലൈനായും നേരിട്ടും പണം അടയ്ക്കുന്നവര്‍ക്ക് പുതിയ നിരക്ക് ബാധകമാണ്. ഡ്യൂപ്ലിക്കേറ്റ് കാര്‍ഡിനുള്ള പുതിയ നിരക്ക് 105 രൂപയായിരിക്കും. പുതിയ നിരക്കുകള്‍ ഈ മാസം 20ന് നിലവില്‍ വരുമെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 1800 425 3939, 0471 2333339.
പി.എന്‍.എക്‌സ്.2401/18
date
- Log in to post comments