കിറ്റ്‌സ് എറണാകുളം സെന്ററില്‍ പി.ജി ഡിപ്ലോമ ഇന്‍ പബ്ലിക് ആന്റ് ടൂറിസം കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
കൊച്ചി: സംസ്ഥുന സര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്‌സ്) എസ്.അാര്‍.എം റോഡിലുളള എറണാകുളം സെന്ററില്‍ ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്റ് ടൂറിസം കോഴ്‌സിലേക്ക് പ്രവേശനം നേടുന്നതിന് ഒക്‌ടോബര്‍ നാല് വരെ അപേക്ഷിക്കാം. യോഗ്യത അംഗീകൃത സര്‍വകലാശാല ബിരുദം (അവസാന വര്‍ഷ പരീക്ഷ എഴുതി പ്രവേശനം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം) വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യസ്ഥാപനങ്ങളില്‍ ട്രാവല്‍ ആന്റ് ടൂറിസം ഓപ്പറേഷന്‍ രംഗത്ത് എക്‌സിക്യൂട്ടീവ് തസ്തികകളിലെക്കും പബ്ലിക് റിലേഷന്‍ ഓഫീസര്‍, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുതലായ തസ്തികകളിലേക്കും നിരവധി ജോലിസാധ്യതകള്‍ പ്രദാനം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് നേരിട്ടോ 0484-2401008 നമ്പരിലോ ബന്ധപ്പെടുക
- Log in to post comments