ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു
ജില്ലാ സ്‌പോര്‍ട്‌സ് കൗസിലിന്റെ ആഭിമുഖ്യത്തില്‍ ഫിഫ ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കുതിനായി മൂലമറ്റത്ത് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. ഐ.എച്ച്.ഇ.പി.യു.പി.സ്‌കൂള്‍ ഗ്രൗണ്ടില്‍ നിും ആരംഭിച്ച വിളംബര ഘോഷയാത്ര ജില്ലാ സ്‌പോര്‍ട്‌സ് കൗസില്‍ പ്രസിഡന്റ് കെ.എല്‍.ജോസഫ് ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍് മൂലമറ്റം ടൗണില്‍ വെച്ച് ചേര്‍ വരവേല്‍പ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനം അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോം ജോസ് നിര്‍വ്വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗസില്‍ പ്രസിഡന്റ് കെ.എല്‍.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. യുവജനക്ഷേമബോര്‍ഡ് ജില്ലാകോര്‍ഡിനേറ്റര്‍ വി.എസ്.ബിന്ദു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സ്‌പോര്‍ട്‌സ് കൗസില്‍ സെക്ര'റി എല്‍.മായാദേവി സ്വാഗതം ആശംസിച്ചു. മുന്‍ സന്തോഷ് ട്രോഫി കെ.എസ്.ഇ.ബി.താരങ്ങളായ കെ.ഗണേശന്‍, സി.എസ്.മാമന്‍, യൂണിവേഴ്‌സിറ്റി താരം നിബിന്‍ ജോസഫ്, സ്റ്റേറ്റ് യൂത്ത് ക്യാപ്റ്റന്‍ ഹരികൃഷ്ണന്‍, കായികാദ്ധ്യാപകന്‍ ഈപ്പച്ചന്‍ ജോസഫ്, സജിത്ത്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കായികതാരങ്ങളും ജനപ്രതിനിധികളും ഉള്‍പ്പടെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments