Post Category
ദേശീയപാത 66 വികസനം - നഷ്ടപരിഹാര വിതരണ നടപടികള്‍ വേഗത്തിലാക്കാന്‍ അദാലത്ത്
ദേശീയപാത 66 വികസനത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം അനുവദിക്കുന്നതിന്‍റെ ഭാഗമായി നടപടിക്രമങ്ങള്‍ പൂർത്തീകരിക്കുന്നതിന് ഒക്ടോബർ ആറ്, ഏഴ്, എട്ട്, 11 തീയതികളിൽ അദാലത്ത് സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടർ ജാഫർ മാലിക് അറിയിച്ചു.
കണയന്നൂർ താലൂക്കിൽ ഇടപ്പള്ളി നോർത്ത്, ചേരാനല്ലൂർ, പറവൂർ താലൂക്കിലെ വരാപ്പുഴ, ആലങ്ങാട്, കോട്ടുവള്ളി, പറവൂര്‍, വടക്കേക്കര, മൂത്തകുന്നം എന്നീ വില്ലേജുകളിലായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കഴിഞ്ഞ ജനുവരിയില്‍ പ്രസിദ്ധീകരിച്ച 3 ഡി വിജ്ഞാപനത്തിൽ ഉള്‍പ്പെട്ട 22.4495 ഹെക്ടർ സ്ഥലത്തിന്‍റെ നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുന്നതിനായാണ് അദാലത്ത്.
date
- Log in to post comments