Skip to main content

ധനസഹായം നല്‍കുന്നു

സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ഭിന്നശേഷിക്കാരായ ലൈസന്‍സുളള ലോട്ടറി ഏജന്റുമാര്‍ക്ക് 5000 രൂപ വീതം ധനസഹായം നല്‍കും. 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വം ഉളളവരും വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടാത്തവരും അഞ്ച് വര്‍ഷത്തിനകം ഈ ആനുകൂല്യം ലഭിക്കാത്തവരുമായിരിക്കണം അപേക്ഷകര്‍. അപേക്ഷാഫോറം ംംം.വുംര.സലൃമഹമ.ഴീ്.ശി  എന്ന വിലാസത്തില്‍ ലഭ്യമാണ്. അപേക്ഷകള്‍ ജൂലൈ 15 ന് അഞ്ച് മണി വരെ സ്വീകരിക്കും. ഫോണ്‍ : 0495 2370463.

date