Skip to main content

വിമുക്ത ഭടന്മാര്‍ക്കുള്ള ധനസഹായം വര്‍ധിപ്പിച്ചു

 

 രണ്ടാംലോക മഹായുദ്ധത്തില്‍ 1939 സെപ്റ്റംബര്‍ മൂന്ന് മുതല്‍ 1946 ഏപ്രില്‍ ഒന്നു വരെ പങ്കെടുത്ത വിമുക്തഭടന്മാര്‍ക്കും അവരുടെ വിധവകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രതിമാസ ധനസഹായം 6000 രൂപയായി വര്‍ധിപ്പിച്ചു.  ഇതുവരെ അപേക്ഷിക്കാത്തവരും മറ്റ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതുമായ വിമുക്തഭടന്‍മാര്‍ക്കും വിധവകള്‍ക്കും അപേക്ഷിക്കാം.  ധനസഹായം ലഭിക്കുന്നവരില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ളവര്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നല്‍കണം.  രണ്ടാംലോക മഹായുദ്ധത്തില്‍ പങ്കെടുത്ത വിമുക്തഭടന്‍മാരുടെ അവിവാഹിതരും വിവാഹബന്ധം വേര്‍പെടുത്തിയവരും വിധവകളുമായ പെണ്‍മക്കള്‍ക്കു കൂടി ധനസഹായം അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നതിനാല്‍ ആശ്രിതരായ പെണ്‍മക്കളുടെ വിവരങ്ങള്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നല്‍കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2472748. 
(പി.ആര്‍.പി 1653/2018)

 

date