Post Category
വയോശ്രേഷ്ഠ സമ്മാന്‍ പുരസ്‌കാരത്തിന് അപേക്ഷിക്കാം
അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി വയോജനങ്ങളുടെ ക്ഷേമത്തിനായി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച മുതിര്‍ന്ന പൗരന്മാര്‍ക്കും മുതിര്‍ന്ന പൗരന്‍മാരുടെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടന, പഞ്ചായത്ത് എന്നിവര്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ വയോശ്രേഷ്ഠ സമ്മാന്‍ പുരസ്‌കാരത്തിന് അപേക്ഷിക്കാം. ഇംഗ്ലീഷില്‍ പൂരിപ്പിച്ച അപേക്ഷ, ക്ഷേമപ്രവര്‍ത്തനങ്ങളുടെ വിശദവിവരം (ഇംഗ്ലീഷില്‍ തയ്യാറാക്കിയത്) ഫോട്ടോ, പ്രസ് കട്ടിംഗുകള്‍ സഹിതം ജില്ലാ സാമൂഹികനീതി ഓഫീസില്‍ ജൂണ്‍ 18 നകം ലഭ്യമാക്കണം. വിശദവിവരങ്ങള്‍ക്ക് www.sjd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
(പി.ആര്‍.പി 1655/2018)
date
- Log in to post comments