ചങ്ങാതി പദ്ധതി ഇലന്തൂരിലും
സംസ്ഥാന സാക്ഷരതാ മിഷന്‍റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഇതരസംസ്ഥാന തൊഴിലാളി സാക്ഷരതാ പരിപാടി (ചങ്ങാതി) ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സാക്ഷരതാ സമിതി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇലന്തൂര്‍ പഞ്ചായത്തിലെ ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പഠിതാക്കളെ കണ്ടെത്തുന്നതിന് സാക്ഷതാ മിഷന്‍ സര്‍വെ നടത്തും. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ.ജി.അനിത, ലീലാ മോഹന്‍, എലിസബത്ത് അബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ബി.സത്യന്‍, മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.കെ.ഗോപി, നഗരസഭാ കൗണ്‍സിലര്‍ ജാസിം കുട്ടി, സാക്ഷതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.വി.മാത്യു, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറ്ടര്‍ എം.കെ.ഗോപി, മീരാസാഹിബ്, അഫ്സല്‍ ആനപ്പാറ, രാജന്‍ പടിയറ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 1552/18)
- Log in to post comments