Skip to main content

ജില്ലാ പഞ്ചായത്തിന്റെ പ്രതിഭാ സംഗമം 18 ന്

 

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും സ്‌കൂളുകളെയും ആദരിക്കുന്നതിനായി പ്രതിഭാ സംഗമം നടത്തുന്നു.  ജൂണ്‍ 18 ന് വെള്ളയമ്പലം ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രതിഭാ സംഗമം വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.  ദേവസ്വം, ടൂറിസം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുരസ്‌കാര വിതരണം നിര്‍വഹിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷത വഹിക്കും.  മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍ കുമാര്‍ എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജബീഗം, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബി.പി. മുരളി, എസ്.കെ. പ്രീജ, സി.എസ്. ഗീതാ രാജശേഖരന്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.  ജില്ലാ പഞ്ചായത്തംഗങ്ങളായ ആനാട് ജയന്‍, ലതകുമാരി, കൗണ്‍സിലര്‍ അയിഷാ ബേക്കര്‍, ജനപ്രതിനിധികളായ ആര്‍. സുഭാഷ്, കെ. ദേവദാസന്‍, ഹയര്‍സെക്കന്‍ഡറി ഡെപ്യൂട്ടി ഡയറക്ടര്‍ നാരായണി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ദീപ മാര്‍ട്ടിന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. സുഭാഷ് എന്നിവര്‍ പ്രസംഗിക്കും.
(പി.ആര്‍.പി 1659/2018)

 

date