പോളിടെക്‌നിക് പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 21 വരെ
സംസ്ഥാനത്തെ 45 സര്‍ക്കാര്‍ പോളിടെക്‌നിക്കുകളിലേക്കും ആറ് എയ്ഡഡ് പോളിടെക്‌നിക്കുകളിലേക്കും സ്വാശ്രയ പോളിടെക്‌നിക്കുകളിലെ ഉയര്‍ന്ന ഫീസോടുകൂടിയ (22,500 രൂപ) ഗവണ്മെന്റ് സീറ്റുകളിലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശനം 21 ന് അവസാനിക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിനുശേഷം പ്രിന്റ് ഔട്ട് എടുത്ത് ഏതെങ്കിലും സര്‍ക്കാര്‍/ എയ്ഡഡ് പോളിടെക്‌നിക്കുകളില്‍ 22ന് വൈകിട്ട് നാല് വരെ സമര്‍പ്പിക്കാം. ട്രയല്‍ അലോട്ട്‌മെന്റ് 25 ന് പ്രസിദ്ധീകരിക്കും. 28 വരെ പരാതികള്‍ സമര്‍പ്പിക്കാനും ഓപ്ഷനുകള്‍ മാറ്റി കൊടുക്കാനും അവസരമുണ്ട്. ജൂലൈ രണ്ടിന് അന്തിമ റാങ്ക് ലിസ്റ്റും ആദ്യ അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും. ജൂലൈ 5 ന് മുന്‍പ് അലോട്ട്‌മെന്റ് കിട്ടിയവര്‍ പ്രവേശനം നേടണം. ഒന്നാമത്തെ ചോയ്‌സില്‍ അലോട്ട്‌മെന്റ് അതേ ബ്രാഞ്ചിലും സ്ഥാപനത്തിലും നിര്‍ബന്ധമായും പ്രവേശനം നേടണം. ഒന്നാമത്തെ ചോയ്‌സ് അല്ലാതെ ലഭിച്ചവര്‍ അലോട്ട്‌മെന്റില്‍ തൃപ്തരാണെങ്കില്‍ ഉയര്‍ന്ന ഓപ്ഷനുകള്‍ റദ്ദാക്കി കിട്ടിയ ഓപ്ഷനില്‍ പ്രവേശനം നേടാം. പിന്നീട് അവരെ ഉയര്‍ന്ന ഓപ്ഷനിലേക്ക് പരിഗണിക്കില്ല. ലഭിച്ച ഓപ്ഷനില്‍ പ്രവേശനം നേടാന്‍ താല്പര്യമില്ലെങ്കില്‍ ഉയര്‍ന്ന ഓപ്ഷനിലേക്ക് ശ്രമിക്കുന്നതിന് ഏറ്റവുമടുത്ത ഗവണ്മെന്റ് / എയ്ഡഡ് പോളിടെക്‌നിക്കുകളില്‍ ഉയര്‍ന്ന ഓപ്ഷനുകള്‍ അതേ പടിയോ മാറ്റം വരുത്തിയോ രജിസ്റ്റര്‍ ചെയ്യണം.
കിട്ടിയ ഓപ്ഷന്‍ നിലനിര്‍ത്തി ഉയര്‍ന്ന ഓപ്ഷനുവേണ്ടി ശ്രമിക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റവുമടുത്ത പോളിടെക്‌നിക്കുകളില്‍ സമര്‍പ്പിച്ചു വേണം രജിസ്റ്റര്‍ ചെയ്യേണ്ടത്, അവര്‍ക്ക് ഉയര്‍ന്ന ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ ലഭ്യമായില്ലെങ്കില്‍ അവസാന അലോട്ട്‌മെന്റില്‍ ലഭ്യമാവുന്ന ബ്രാഞ്ചിലും സ്ഥാപനത്തിലും പ്രവേശനം നേടണം. അഡ്മിഷന്‍ പ്രക്രിയ അവസാനിക്കുന്നതിനു മുന്‍പ് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങിയാല്‍ അഡ്മിഷനില്‍ നിന്നും പുറത്താകും കൂടുതല്‍ വിവരങ്ങള്‍ക്ക:് www.polyadmission.org.
പി.എന്‍.എക്‌സ്.2418/18
- Log in to post comments