Skip to main content

ഡോക്ടര്‍ നിയമനത്തിന് അപേക്ഷിക്കാം

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കു കീഴില്‍ ജില്ലയില്‍ പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമില്‍ ഡോക്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  എം.ബി.ബി.എസ് ഡിഗ്രിയും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് കെയര്‍ മെഡിസിന്‍ എന്നിവയാണ് യോഗ്യത.  2017 നവംബര്‍ ഒന്നിന് 67 വയസ്സ് കവിയാന്‍ പാടില്ല. ഒഴിവുകളുടെ എണ്ണം ഒന്ന്.  താല്‍പര്യമുള്ളവര്‍ നവംബര്‍ 15ന് രാവിലെ 10ന് കൂടിക്കാഴ്ചക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം.  ഫോണ്‍  0483 2730313.

 

date