Post Category
മുച്ചക്രവാഹന വിതരണം 20 ന്
ഭാഗ്യക്കുറി സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് അംഗപരിമിതരായ ഭാഗ്യക്കുറി തൊഴിലാളികള്‍ക്ക് മുച്ചക്രവാഹനത്തിന്റെ വിതരണ ഉദ്ഘാടനം തൃശൂര്‍ ടൗണ്‍ ഹാളില്‍ ജൂണ്‍ 20 ഉച്ചയ്ക്ക് 2 ന് സി എന്‍ ജയദേവന്‍ എം പി നിര്‍വഹിക്കും. ക്ഷേമനിധി ബോര്‍ഡംഗം പി ആര്‍ ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. ക്ഷേമനിധി ബോര്‍ഡ് മുഖേന വാഹന വിതരണം മേയര്‍ അജിത ജയരാജനും വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ മുഖേന വാഹന വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസും നിര്‍വഹിക്കും. വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവെക്കല്‍ മോഹനന്‍ മുഖ്യാതിഥിയാകും. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ മഹേഷ്, മുന്‍ എം എല്‍ എ ബാബും എം പാലിശ്ശേരി എന്നിവര്‍ ആശംസ നേരും. ക്ഷേമനിധി ബോര്‍ഡംഗം എം കെ ബാലകൃഷ്ണന്‍ സ്വാഗതവും സംസ്ഥാന ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ എം രാജ്കപൂര്‍ നന്ദിയും പറയും.
date
- Log in to post comments