കൃഷിനാശം; കര്‍ഷകര്‍ അറിയിക്കണം
തിരുവനന്തപുരം ജില്ലയില്‍ കാലവര്‍ഷ കെടുതിയില്‍ വാമനപുരം, ആര്യന്‍കോട്, നെടുമങ്ങാട്, ആറ്റിങ്ങല്‍, പള്ളിച്ചല്‍ എന്നീ സ്ഥലങ്ങളില്‍ വ്യാപകമായ കൃഷിനാശം ഉണ്ടായതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഐഡാ സാമുവല്‍ അറിയിച്ചു. 365 ഓളം ഹെക്ടര്‍ സ്ഥലത്താണ് കൃഷിനാശം സംഭവിച്ചത്. വാഴ, തെങ്ങ്, പച്ചക്കറി എന്നീ കാര്‍ഷിക വിളകളെയാണ് കാലവര്‍ഷ കെടുതി ബാധിച്ചത്. ഏകദേശം 26 കോടിയിലധികം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ നഷ്ട പരിഹാരത്തിനായി അതത് കൃഷിഭവനുകളുമായി ബന്ധപ്പെടണം. കൂടാതെ വിള ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം ഇന്‍ഷ്വര്‍ ചെയ്ത കര്‍ഷകന് അര്‍ഹമായ ആനുകൂല്യവും ലഭിക്കും. നഷ്ടപരിഹാരതുക ലഭിക്കുന്നതിനുവേണ്ടി നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ 15 ദിവസത്തിനുള്ളില്‍ നിര്‍ദിഷ്ട ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.പി 1674/2018)
- Log in to post comments