പ്രോജക്ട് അസിസ്റ്റന്റ്; കരാര്‍ നിയമനം
തിരുവനന്തപുരം ജില്ലയില്‍ നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഫിഷ് സീഡ് ഫാമിലേക്ക് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലക്കാരില്‍ നിന്നും ഒരു പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഫിഷറീസ് സയന്‍സില്‍/സുവോളജിയില്‍ ബിരുദാനന്തരബിരുദവും പ്രവ്യത്തി പരിചയവും ഉളള പുരുഷന്മാര്ക്ക് മുന്‍ഗണന. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതില്‍ പരിജ്ഞാനം ഉണ്ടായിരിക്കണം.
യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 21 രാവിലെ 11 മണിക്കും 3.30 നുമിടയില്‍ ഫിഷറീസ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ എത്തണമെന്ന് ഫിഷറീഷ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവ്യത്തി ദിവസങ്ങളില്‍ 0471 2450773, 0471 2464076 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
(പി.ആര്.പി 1677/2018)
- Log in to post comments