Post Category
ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ ഹൈസ്‌കൂള്‍തലം മുതല്‍ പ്രൊഫഷണല്‍ കോഴ്‌സ് ഉള്‍പ്പെടെയുള്ള കോഴ്‌സുകളില്‍ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് 2018- 19 വര്‍ഷത്തേക്ക് ബോര്‍ഡ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചവര്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത. നിര്‍ദിഷ്ട ഫോറത്തിലുള്ള അപേക്ഷ, മുന്‍വര്‍ഷത്തെ ക്ലാസില്‍ ലഭിച്ച മാര്‍ക്ക,് ക്ഷേമനിധി കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ അതത് കോഴ്‌സ് ആരംഭിക്കുന്ന തീയതി മുതല്‍ 45 ദിവസത്തിനകം എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ലഭിക്കണം. അപേക്ഷാഫോറം ബോര്‍ഡിന്റെ എറണാകുളം ജില്ലാ ഓഫീസില്‍ നിന്ന് സൗജന്യമായി ലഭിക്കും
date
- Log in to post comments