Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 20-10-2021

ക്വാറികള്‍ക്ക് ഒക്ടോബര്‍ 26 വരെ നിരോധനം

സംസ്ഥാനത്ത് ഒക്ടോബര്‍ 25 വരെ അതി തീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍ അപകട സാധ്യത മുന്‍ നിര്‍ത്തി ജില്ലയിലെ ചെങ്കല്‍, കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം ഒക്ടോബര്‍ 26 വരെ താല്‍കാലികമായി നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

ഇന്റീരിയര്‍ ഡിസൈനിംഗ് കോഴ്‌സിന് അപേക്ഷിക്കാം

കണ്ണൂര്‍ ഗവ.ഐടിഐയും ഐഎംസിയും സംയുക്തമായി നടത്തുന്ന ഇന്റീരിയര്‍ ഡിസൈനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സിന്റെ ഭാഗമായി ഓട്ടോകാഡ്, ത്രിഡിഎസ് മാക്‌സ്, വി റേ, റെവിറ്റ്, ഫോട്ടോഷോപ്പ്, സ്‌കെച്ച് അപ്പ് എന്നീ സോഫ്റ്റ് വെയറുകളില്‍ പരീശീലനം നല്‍കും. പ്ലസ്ടു, വിഎച്ച്എസ് സി, ഐടിഐ, ഡിപ്ലോമ, ബി ടെക് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 27.

കോഴിക്കോട് കെല്‍ട്രോണില്‍ സീറ്റ് ഒഴിവ്

കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ടെലിവിഷന്‍ ജേണലിസം കോഴ്‌സിന് സീറ്റ് ഒഴിവ.് ബിരുദധാരികള്‍ക്ക് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കാം. പഠനസമയത്ത് വാര്‍ത്ത ചാനലില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ് , പ്ലേസ്‌മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 30. വിലാസം കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്, 673002. ഫോണ്‍: 9544958182, 8137969292.

ഗതാഗതം നിരോധിച്ചു

തലശ്ശേരി - നാദാപുരം റോഡില്‍ മേനപ്രം മുതല്‍ മേക്കുന്ന് വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം നവംബര്‍ മൂന്ന് വരെ നിരോധിച്ചു.   തലശ്ശേരിയില്‍ നിന്നും മേക്കുന്നിലേക്ക് പോകുന്ന വാഹനങ്ങള്‍ കാഞ്ഞിരത്തിന്‍ കീഴില്‍ - മത്തിപ്പറമ്പ് വഴിയോ മേനപ്രം - കീഴ്മാടം വഴിയോ തിരിച്ചും പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

വിവിധ പോളിടെക്‌നിക്ക് കോളേജുകളില്‍ രണ്ടാംഘട്ട സ്‌പോട്ട് പ്രവേശനം

തോട്ടട ഗവ. പോളിടെക്‌നിക് കോളേജില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 22ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ഥികള്‍ക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം അഡ്മിഷന്‍ ഷെഡ്യൂള്‍ അനുസരിച്ച് പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് www.polyadmissions.org , www.gptckannur.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 9048254385, 9495014294.

കാസര്‍കോട് ഗവ. പോളിടെക്നിക്ക് കോളേജില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് പ്രവേശനം 23 ന് നടക്കും. നിലവില്‍ ഏതെങ്കിലും പോളിടെക്‌നിക്ക് കോളേജുകളില്‍ പ്രവേശനം നേടി ബ്രാഞ്ച് മാറ്റമോ സ്ഥാപന മാറ്റമോ ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്് ഫോണ്‍: 9495373926, 9744010202, 8606388025, 9400536858.

തൃക്കരിപ്പൂര്‍ ഇ കെ എന്‍ എം ഗവ. പോളിടെക്നിക് കോളേജില്‍ ഈ അധ്യയന വര്‍ഷം ഒഴിവുള്ള സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട സ്‌പോട്ട് പ്രവേശനം ഒക്ടോബര്‍ 22, 23 തീയതികളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.orgwww.gptctrikaripur.in സന്ദര്‍ശിക്കുക. ഫോണ്‍: 9946457866, 9497644788.

ക്വട്ടേഷന്‍ ക്ഷണിച്ചു

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ആര്‍ബിഎസ്‌കെ നഴ്‌സുമാര്‍ക്ക് പരിശോധനക്കായി എച്ച്‌സി, എംയുഎസി ടേ്പ്പുകള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 25ന് രാവിലെ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2709920.

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജിലെ പ്രധാന കെട്ടിടത്തില്‍ ക്ലാസ് മുറികളിലെ ജനാലകള്‍ നവീകരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ രണ്ട് വൈകിട്ട് നാലു മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.

ഗസ്റ്റ് അധ്യാപക നിയമനം

തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ എച്ച് എസ് എ (ഹ്യൂമാനിറ്റീസ്) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ഹ്യൂമാനിറ്റീസില്‍ ബിരുദവും, ബി എഡും ഉളള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഒക്‌ടോബര്‍ 23ന് രാവിലെ 11 മണിക്ക് സൂപ്രണ്ട് മുമ്പാകെ കൂടികാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2835260.

ധനസഹായം; തീയതി നീട്ടി

്‌കേരള മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കൊവിഡ് ധനസഹായത്തിന് അപേക്ഷിക്കുന്നതിനുള്ള തീയതി നവംബര്‍ 15 വരെ നീട്ടിയതായി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. മദ്രസാധ്യാപക ക്ഷേമനിധിയില്‍ 2021 മാര്‍ച്ചിന് മുമ്പ് അംഗത്വമെടുക്കുകയും വിഹിതം അടക്കുകയും ചെയ്യുന്ന അംഗങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക. ക്ഷേമനിധിയുടെ വെബ്‌സൈറ്റായ www.kmtboard.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 0495 2966577.

ഐ എച്ച് ആര്‍ ഡി കോളേജുകളില്‍ പ്രവേശനം

ഐ എച്ച് ആര്‍ ഡി എഞ്ചിനീയറിങ്ങ് കോളേജുകളില്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ഐ എച്ച് ആര്‍ ഡിയുടെ കീഴിലുളള വിവിധ എഞ്ചിനീയറിങ്ങ് കോളേജുകളിലും വിവിധ ഐ എച്ച് ആര്‍ ഡി സ്ഥാപനങ്ങളിലും നേരിട്ടോ വെര്‍ച്വലായോ പ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും.

ഐ ടി ഐ ഇന്റര്‍വ്യൂ 21ന്

കണ്ണൂര്‍ ഗവ.ഐ ടി ഐ മെട്രിക് ട്രേഡിലേക്ക് പ്രവേശനത്തിനുള്ള നാലാംഘട്ട ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 21 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ ഐ ടി ഐയില്‍ നിശ്ചിത ഇടവേളകളിലായി നടത്തും. ലിസ്റ്റ് ഐടിഐ നോട്ടീസ് ബോര്‍ഡിലും വെബ്‌സൈറ്റിലും ലഭിക്കും.  ഫോണ്‍: 0497 2835183

date