Post Category
വായനാ പക്ഷാചരണം
കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ ലൈബ്രറി ആന്റ് റിസര്‍ച്ച് റിസോഴ്‌സ് സെന്റര്‍ ഇന്ന് (19) മുതല്‍ ജൂലൈ ഏഴ് വരെ വായനാപക്ഷമായി ആചരിക്കും. ഇന്ന് (19) വൈകിട്ട് 3.30 ന് കെ.സി.എച്ച്.ആര്‍ ലൈബ്രറിയില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ചരിത്രം എന്ന വിഷയത്തില്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍ പ്രഭാഷണം നടത്തും. യോഗത്തില്‍ പ്രൊഫ. കേശവന്‍ വെളുത്താട്ട് അധ്യക്ഷത വഹിക്കും. ജൂണ്‍ 19 ന് കെ.സി.എച്ച്.ആര്‍ ലൈബ്രറിയിലെ 1930 ന് മുമ്പുള്ള പുസ്തകങ്ങളുടെ പ്രദര്‍ശനം നടക്കും.
പി.എന്‍.എക്‌സ്.2458/18
date
- Log in to post comments