Skip to main content

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

    കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളില്‍ 2017-18 അധ്യയന വര്‍ഷം സ്റ്റേറ്റ്/സിബിഎസ്ഇ/     ഐസിഎസ്ഇ സിലബസുകളില്‍ 10, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. സ്റ്റേറ്റ് സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, സിബി എസ്ഇയില്‍ എ വണ്‍, ഐസിഎസ്ഇ സിലബസില്‍ 90 ശതാമനം മാര്‍ക്ക്/ഗ്രേഡ് ലഭിച്ചവ ര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂലൈ 10നകം നല്‍കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2223169.                                                                             (പിഎന്‍പി 1558/18)    

date