Skip to main content

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി വായനാക്വിസ് 21ന്

    വായനദിന വാരാഘോഷത്തിന്‍റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ സഹകരണത്തോടെ ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി  വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന വായനാക്വിസ് മത്സരം 21ന് രാവിലെ 10ന് കളക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ഡോ.എം.എസ്.സുനില്‍ മത്സരം നയിക്കും. രണ്ട് പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. പ്രിന്‍സിപ്പലിന്‍റെ സാക്ഷ്യപത്രം ഹാജരാക്കണം. രജിസ്ട്രേഷന് 9656257618, 8075044858 എന്നീ നമ്പരുകളില്‍ വിളിക്കുക.                                              (പിഎന്‍പി 1560/18)

date