Skip to main content

കാലവര്‍ഷക്കെടുതി : ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ മടങ്ങുന്നു

    ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി തുറന്ന ഒന്‍പത് ദുരിതാശ്വാസ ക്യാമ്പുകളില്‍ എട്ടെണ്ണത്തിലുള്ളവര്‍ വീടുകളിലേക്ക് മടങ്ങി. തിരുവല്ല താലൂക്കിലെ പെരിങ്ങര പഞ്ചായത്തിലെ ഒരു ദുരിതാശ്വാസ ക്യാമ്പ്  മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 961 പേരായിരുന്നു ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നത്. ഇതില്‍ 790പേര്‍ വീടുകളിലേക്ക് മടങ്ങി. 171 പേരാണ് ഇനിയും ക്യാമ്പില്‍ അവശേഷിക്കുന്നത്. ഇന്നലെ (18) മഴ കുറവായതിനാല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 
                                                 (പിഎന്‍പി 1556/18)

date