അപേക്ഷ ക്ഷണിച്ചു
വിവിധ കാരണങ്ങളാല്‍ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സാധിക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ട വിമുക്തഭടന്മാരായ ഉദ്യോഗാര്‍ഥികള്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്‌ട്രേഷന്‍ നവംബര്‍ 30 വരെ പുതുക്കാവുന്നതാണ്. 2000 ജനുവരി ഒന്ന് മുതല്‍ 2021 ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ രെജിസ്‌ട്രേഷന്‍ പുതുക്കാത്തവര്‍ക്കും രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10 /99 മുതല്‍ 6/2021 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്കുമാണ് രെജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം ലഭിക്കുന്നത്. സീനിയോറിറ്റി പുതുക്കുന്നതിനുള്ള അപേക്ഷയും എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും ഒക്ടോബര്‍ 31 ന് മുന്‍പായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. വിമുക്ത ഭടന്മാര്‍ക്ക് നേരിട്ടോ, കത്ത് മുഖേനയോ ദൂതന്‍ വഴിയോ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാവുന്നതാണെന്ന് ജില്ലാ സൈനിക ഓഫീസര്‍ അറിയിച്ചു.
- Log in to post comments