Post Category
ക്വിസ് മത്സരം
ലോക ബാലവേല വിരുദ്ധദിനാചരണ ഭാഗമായി ജില്ലാ ലേബര്‍ ഓഫീസ്, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി, ചൈല്‍ഡ് ലൈന്‍ സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ യു.പി വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ 23ന് മലപ്പുറം മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ബാലവേല, ബാലാവകാശങ്ങള്‍, പൊതുവിഞ്ജാനം എന്നീ വിഷയങ്ങളിലാണ് ക്വിസ് പ്രോഗ്രാം നടത്തുന്നത്. ഒരു ടീമില്‍ രണ്ട് പേര്‍ക്ക് പങ്കെടുക്കാം. ഒരു സ്‌കൂളില്‍ നിന്ന് എത്ര ടീമുകള്‍ക്കും പേര് നല്‍കാം. താല്‍പര്യമുള്ളവര്‍ അതത് സ്‌കൂള്‍ അധികാരികള്‍ മുഖേന ജില്ലാ ലേബര്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 04832734814, 9946838714.
date
- Log in to post comments