Skip to main content

നിഷ്പക്ഷതയുടെ കാണാപ്പുറങ്ങള്‍; പ്രഭാഷണം നാളെ

അന്താരാഷ്ട്ര മാധ്യമ ദിനാചരണ പരിപാടികളുടെ ഭാഗമായി നാളെ (നവംബര്‍ 17) വയനാട് പ്രസ് ക്ലബില്‍ പ്രഭാഷണം നടത്തും.  'മാധ്യമ നിഷ്പക്ഷതയുടെ കാണാപ്പുറങ്ങള്‍' എന്ന വിഷയത്തില്‍ രാവിലെ 10 ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു മുഖ്യപ്രഭാഷണം നടത്തും.  വി.ജി.വിജയന്‍ സ്മാരക പ്രഭാഷണം ഒ.കെ.ജോണി  നടത്തും. വി.ജി വിജയന്റെ ചിത്രം അനാച്ഛാദനം ആര്‍.എസ്. ബാബു നിര്‍വ്വഹിക്കും.  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും വയനാട് പ്രസ് ക്ലബും സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

date