റോഡുകള്‍ക്ക് നാശ നഷ്ടം
കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ റോഡ് തകര്‍ന്ന് 1.39 കോടിയുടെ നാശ നഷ്ടമുണ്ടായി. ഷൊര്‍ണൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട വാണിയംകുളം-മാന്നന്നൂര്‍ റോഡിലും കൃഷ്ണപ്പടി കൈലിയാട് റോഡിലും സംരക്ഷണ ഭിത്തി തകര്‍ന്നു.
പട്ടാമ്പി നിയോജക മണ്ഡലത്തിലെ വണ്ടൂന്തറ, നാട്യമംഗലം റോഡില്‍ സംരക്ഷണ ഭിത്തിക്ക് നാശ നഷ്ടമുണ്ടായി. വടക്കഞ്ചേരി പൊളളാച്ചി റോഡില്‍ പാതയരികില്‍ മരം വീണ് സംസ്ഥാന വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍റെ മതില്‍ തകര്‍ന്നു. നെന്മാറ ഒലിപ്പാറ റോഡില്‍ തിരുവാഴിയോട് പാലത്തിനടുത്ത് റോഡിന്‍റെ സംരക്ഷണ ഭിത്തി തകര്‍ന്നു. മുതലമട ചെമ്മണാംപതി റോഡില്‍ പൈപ്പ് കല്‍വെര്‍ട്ടിന് നാശനഷ്ടമുണ്ടായി. മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡുള്‍പ്പെടെ പല ഭാഗത്തും നാശനഷ്ടങ്ങളുണ്ടായി. തരൂര്‍ നിയോജക മണ്ഡലത്തില്‍ കുഴല്‍മന്ദം-മങ്കര റോഡില്‍ പാതയരികില്‍ നിന്നിരുന്ന മരം പതിച്ച് എതിര്‍ വശത്തുളള കെട്ടിടത്തിന്‍റ മതില്‍ ഏകദേശം മൂന്ന് മീറ്ററോളം തകര്‍ന്നു.
ഈ കേടുപാടുകള്‍ പുനര്‍ നിര്‍മിക്കുന്നതിന് 1.39 കോടി ചെലവാകുമെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സി. എഞ്ചിനിയര്‍ അറിയിച്ചു. 1624 കര്‍ഷകരുടേതായി 2.30 കോടിയുടെ കൃഷി നാശം കണക്കാക്കുന്നുണ്ട്.
അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും തഹസില്‍ദാര്‍മാര്‍ക്ക് 55,50,000 രൂപ വിതരണം ചെയ്തിട്ടുണ്ട്.
- Log in to post comments