ശുദ്ധമായ പാലുത്പാദനം-പരിശീലന പരിപാടി
ക്ഷീരവികസന വകുപ്പിന്റെ ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ വികസന പരിശീലന വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ക്ഷീര കര്‍ഷകര്‍ക്കായി ശുദ്ധമായ പാലുത്പാദനം എന്ന വിഷയത്തില്‍ രണ്ട് ദിവസത്തെ ക്ലാസ്റൂം പരിശീലന പരിപാടി നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ വികസന പരിശീലന വികസന കേന്ദ്രത്തില്‍ നടത്തും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കായിരിക്കും പ്രവേശനം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചവരും അതിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം. രജിസ്ട്രേഷന്‍ഫീസ് 20 രൂപ.
താത്പര്യമുള്ള ക്ഷീര കര്‍ഷകര്‍ നവംബര്‍ ഒന്നിന് രാവിലെ 11 ന് മുമ്പായി 8075028868, 9947775978 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡ്, കോവിഡ് വാക്സിനേറ്റഡ് സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം.
- Log in to post comments