Post Category
കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ആശുപത്രി വികസന സമിതിയുടെ കീഴില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് പെര്‍ഫ്യൂഷനിസ്റ്റ് (യോഗ്യത കാര്‍ഡിയാക് പെര്‍ഫ്യൂഷന്‍ ടെക്‌നോളജിയില്‍ ഡിഗ്രി അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രിയും കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും.) അനസ്‌തേഷ്യാ ടെക്‌നീഷ്യന്‍ (യോഗ്യത അനസ്‌തേഷ്യാ ടെക്‌നോളജിയില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും.) എന്നിവരുടെ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ അഞ്ചിന് രാവിലെ 11ന് വാക്ഇന്‍ഇന്റര്‍വ്യൂവില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകര്‍പ്പും സഹിതം എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം.
date
- Log in to post comments