Post Category
ഉന്നത വിജയം നേടിയ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ്
2018 -19 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ് റ്റു, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലൊമ, മറ്റ് പ്രൊഫഷനല്‍ കോഴ്സുകള്‍ക്ക് ഉന്നത വിജയം നേടിയ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പട്ടികജാതി വികസന വകുപ്പ് പ്രോത്സാഹന സമ്മാനം നല്‍കും. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ ജാതി, മാര്‍ക് ലിസ്റ്റ്, പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍ സഹിതം അപേക്ഷ നല്‍കണം. അപേക്ഷ ജില്ലാ-ബ്ലോക്ക്-നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. പരീക്ഷാ ഫലം-മാര്‍ക് ലിസ്റ്റ് ലഭിച്ചതിന് ശേഷം ഒരു മാനസത്തിനകം അപേക്ഷ നല്‍കണം.
date
- Log in to post comments