Post Category
വിമുക്തഭടന്മാരുടെ ശ്രദ്ധയ്ക്ക്
കൊച്ചി: വിമുക്തഭടന്മാരുടെ 2020-21 അധ്യയന വര്‍ഷത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്/എ1 നേടി പത്താം/പന്ത്രണ്ട് ക്ലാസ് പാസായിട്ടുളള (എസ്.എസ്.എല്‍സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ) മക്കള്‍ക്ക് സംസ്ഥാന സൈനിക ക്ഷേമ വകുപ്പ് ക്യാഷ് അവാര്‍ഡ് നല്കുന്നു. അര്‍ഹതയുളളവര്‍ നവംബര്‍ മൂന്നിന് മുമ്പായി അപേക്ഷിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422239.
date
- Log in to post comments