Skip to main content

കാര്‍ഷിക സെമിനാറും ഓഫീസ് ഉദ്ഘാടനവും ഇന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ നിര്‍വഹിക്കും

കണിയാമ്പറ്റ മില്ലുമുക്കില്‍ പുതുതായി പണിത കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കാര്യാലയത്തിന്റെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 16) ഉച്ചയ്ക്ക് 2ന്  കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.  സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന കാര്‍ഷിക സെമിനാര്‍ രാവിലെ 9.30 ന് ആരംഭിക്കും. എം.ഐ ഷാനവാസ് എം.പി, എം.എല്‍.എമാരായ ഒ.ആര്‍ കേളു,ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, ജില്ലാ കളക്ടര്‍ എസ്.സുഹാസ് എന്നിവര്‍ പങ്കെടുക്കും. ചടങ്ങില്‍ ചെറുവയല്‍ രാമനെ ആദരിക്കും.

date