Post Category
ക്വട്ടേഷ൯ ക്ഷണിച്ചു
87/2021/ഐഒഇ
ജില്ലാ ഇ൯ഫർമേഷ൯ ഓഫീസ്
01-10-2021
ക്വട്ടേഷ൯ നോട്ടീസ്
സർക്കാരിന്റെ വികസന, ക്ഷേമ പദ്ധതികൾ സംബന്ധിച്ച് എറണാകുളം ജില്ലാതലത്തിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നതിന് താഴെപ്പറയുന്ന ഇനങ്ങളിൽ ക്വട്ടേഷ൯ ക്ഷണിക്കുന്നു.
- രണ്ട് മുതൽ ആറ് വരെ മിനിറ്റുകൾ ദൈർഘ്യമുള്ള വീഡിയോ ചിത്രങ്ങളുടെ നിർമാണം – എഡിറ്റിംഗ്, വീഡിയോ - സൗണ്ട് റെക്കോഡിംഗ്, കളറിംഗ്, അനുബന്ധ ജോലികൾ അടക്കം
- മൊബൈൽ വീഡിയോ വാൾ - ഇന്ധനം, ഡ്രൈവർ ബാറ്റ എന്നിവ അടക്കം പ്രതിദിന നിരക്ക്
- എക്സിബിഷ൯ ബസ് ബ്രാ൯ഡിംഗ് – പിആർഡി എക്സിബിഷ൯ ബസിന്റെ ബ്രാ൯ഡിംഗ്
- ബാക്ക് ഗ്രൗണ്ട് ലൈറ്റഡ് / ഡിജിറ്റൽ ഫോട്ടോ എക്സിബിഷ൯ –50 ചിത്രങ്ങളുടെ ട്രാ൯സ്ലൈറ്റ് പേപ്പർ പ്രിന്റിംഗ്, ലൈറ്റഡ് ഫ്രെയിമുകളിൽ സ്ഥാപിച്ച് ബോർഡുകളിൽ ഉറപ്പിക്കൽ, ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിൽ പ്രദർശനത്തിനെത്തിക്കൽ
ഓരോ ഇനത്തിലും പ്രത്യേകം ക്വട്ടേഷനുകളാണ് സമർപ്പിക്കേണ്ടത്. ക്വട്ടേഷ൯ ലഭിക്കേണ്ട അവസാന തീയതി – 15-10-2021 വൈകിട്ട് അഞ്ചു മണി.
ജില്ലാ ഇ൯ഫർമേഷ൯ ഓഫീസർ
എറണാകുളം
date
- Log in to post comments