Skip to main content

കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം

 

 

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമനം നടത്തുന്നു.

ഫാര്‍മസിസ്റ്റ് യോഗ്യത ബിഫാം/ഡിഫാം പെര്‍മനെന്റ് രജിസ്‌ട്രേഷനും കമ്പ്യൂട്ടറിലുളള അറിവും.

ന്യൂറൊ ടെക്‌നീഷ്യന്‍ യോഗ്യത ഡിപ്ലോമ/ബി.എസ്.സി ന്യൂറോ ടെക് വിത്ത് എക്‌സ്പീരിയന്‍സ് ഇന്‍ ഇഇജി/ഇഎംജി/എന്‍സിവി.

ഒ.റ്റി ആന്റ് അനസ്‌തേഷ്യാ ടെക്‌നീഷ്യന്‍ യോഗ്യത ഡിഗ്രി/ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ ആന്റ് ടെക്‌നോളജി. മേല്‍ യോഗ്യത പ്രകാരമുളള ഉദ്യോഗാര്‍ഥികള്‍ അത്യാവശ്യം ഉളള എണ്ണം ഇല്ലാത്ത പക്ഷം പ്രവൃത്തിപരിചയം കുറവുളള ഉദ്യോഗാര്‍ഥികളെ പരിഗണിക്കും.

നവംബര്‍ ഒമ്പതിന് രാവിലെ 11ന് എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടത്തുന്നു. താല്പര്യമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകര്‍പ്പും സഹിതം എറണാകുളം ജനറല്‍ ആശുപത്രി ടെലി മെഡിസിന്‍ ഹാളില്‍ ഹാജരാകണം. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

 

date