Skip to main content

വിദ്യാലയങ്ങൾക്ക് കോവിഡ് ജാഗ്രതാ ഉപകരണങ്ങൾ കൈമാറി

 

 

എറണാകുളം: ചേന്ദമംഗലം പഞ്ചായത്തിലെ വിദ്യാലയങ്ങൾക്കുള്ള കോവിഡ് ജാഗ്രത ഉപകരണങ്ങൾ കൈമാറി. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണൻ ഉപകരണങ്ങൾ വിതരണം ചെയ്തു .

 

മാസ്ക്, സാനിറ്റൈസർ, തെർമൽ സ്കാനർ, സ്റ്റിക്കറുകൾ, ബ്ലീച്ചിംങ് പൗഡർ എന്നിവയാണ് വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് ബെന്നി ജോസഫ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈബി തോമസ്, പഞ്ചായത്ത് അംഗങ്ങളായ ഷിപ്പി സെബാസ്റ്റ്യൻ, വി.യു.ശ്രീജിത്ത്, വി.എം.മണി, പ്രധാന അധ്യാപകരായ ഹരീഷ്, ഷൈനി എന്നിവർ പങ്കെടുത്തു.

date