Post Category
ഐ.ടി.ഐ പ്രവേശനം
വെസ്റ്റ് എളേരി ഗവ. വനിത ഐ.ടി.ഐയില്‍ 2021 അധ്യയന വര്‍ഷം വിവിധ ട്രേഡുകളില്‍ എസ്.സി.സംവരണ സീറ്റുകള്‍ ഉള്‍പ്പെടെയുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി നവംബര്‍ 10 വരെ നീട്ടി. ദ്വിവത്സര കോഴ്സായ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഏകവത്സര കോഴ്സുകളായ ഡെസ്‌ക് ടോപ് പബ്ലിഷിങ്ങ് ഓപ്പറേറ്റര്‍, ഫാഷന്‍ ഡിസൈനിങ്ങ് ആന്റ്റ് ടെക്നോളജി കോഴ്സുകളിലേക്കാണ് അപേക്ഷിക്കാന്‍ അവസരം. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ അഞ്ചിനകം ഐ.ടി.ഐ ഓഫീസില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0467 2341666, 9567977278.
date
- Log in to post comments