Skip to main content

പ്രൈവറ്റ് ഐ. ടി. ഐ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ അംഗീകാരം റദ്ദാക്കും

 

കൊച്ചി: വ്യാവസായിക പരിശീലന വകുപ്പിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഐ.ടി.ഐകളുടെ അംഗീകാരം റദ്ദാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എറണാകുളത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റ്റി.വി ആന്റ് വി.സി.ആര്‍ ടെക് ഐ.റ്റി.സി, (രവിപുരം റോഡ്, വളഞ്ഞമ്പലം, എറണാകുളം, പിന്‍ - 682016), കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയിംഗ്, ഐ.റ്റി.സി (കലൂര്‍, കൊച്ചി, എറണാകുളം) എന്നീ ഐ.ടി.ഐകള്‍ക്ക് വകുപ്പിന്റെ അനുമതിയില്ല. ഇവ പ്രവര്‍ത്തനം നിര്‍ത്തിയത് സംബന്ധിച്ച് അറിയിപ്പും നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ സ്ഥാപനങ്ങളുടെ  മേലധികാരികള്‍  സ്ഥാപനവുമായി ബന്ധപ്പെട്ട രേഖകളുമായി ജൂണ്‍ 25-ന് മുന്‍പായി കളമശ്ശേരി, ആര്‍. ഐ. സെന്ററില്‍ നേരിട്ട് ഹാജരാകണമെന്ന് ട്രെയിനിങ് ഓഫീസര്‍ അറിയിച്ചു. നിശ്ചിത സമയ പരിധിയ്ക്കുള്ളില്‍ നേരിട്ട്് ഹാജരാകാത്തപക്ഷം  ഇനിയൊരു അറിയിപ്പ് നല്‍കാതെ തന്നെ വകുപ്പ് നിയമനടപടികള്‍ സ്വീകരിക്കും.

date