Skip to main content

എറണാകുളം അറിയിപ്പുകള്‍

കോണ്‍ട്രാക്ട് നിയമനം

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ റേഡിയോഗ്രാഫറെ   താത്കാലികമായി നിയമിക്കുന്നു. യോഗ്യത ഗവ: അംഗീകൃത ഡി.ആര്‍.റ്റി കോഴ്‌സ്, പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുളളവര്‍ ഒറിജിനല്‍  സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 23-ന് രാവിലെ 11-ന് സൂപ്രണ്ടിന്റെ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം.

 

ജില്ലാതല എമ്പവേഡ് കമ്മിറ്റി യോഗം

കൊച്ചി: ജില്ലാതല എമ്പവേഡ് കമ്മിറ്റി യോഗം ജൂണ്‍ 29-ന് ഉച്ചയ്ക്ക് 2.30-ന് കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

സാഗര ഫെസിലിറ്റേറ്റര്‍ നിയമനം

കൊച്ചി: എറണാകുളം ജില്ലയില്‍ നിന്നും കടലില്‍ പോകുന്നതും തിരികെ വരുന്നതുമായ മത്സ്യബന്ധനയാനങ്ങളുടേയും ജീവനക്കാരുടേയും വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനും മറ്റു ബന്ധപ്പെട്ട ജോലികള്‍ക്കുമായി സാഗര ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. തോപ്പുംപ്പടി, മുനമ്പം, ചെല്ലാനം, നായരമ്പലം, വൈപ്പിന്‍ എന്നീ കേന്ദ്രങ്ങളില്‍ ഓരോ ഫെസിലിറ്റേറ്റര്‍മാരെ വീതം 8 മാസത്തേയ്ക്ക്

താല്‍ക്കാലികമായാണ് നിയമനം. യോഗ്യത : അപേക്ഷകര്‍ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവര്‍ ആയിരിക്കണം. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അഭികാമ്യം. വി.എച്ച്.എസ്.ഇ.ഫിഷറീസ് അല്ലെങ്കില്‍ ജി.ആര്‍.എഫ്.റ്റി.എച്ച്.എസ്.- ല്‍ 10-ാം ക്ലാസ് വരെപഠിച്ചവര്‍ക്ക് മുന്‍ഗണന. പ്രായം : 20 - 45 വയസ്സ്. അതിരാവിലെയും രാത്രി സമയങ്ങളിലും വിവരശേഖരണം നടത്തേ തിനാല്‍ പുരുഷന്‍മാര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ 2018 ജൂണ്‍ 27 ന് രാവിലെ10 മണിക്ക് എറണാകുളം (മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, ഡോ. സലിം അലി റോഡ്, ഹൈക്കോടതിക്ക് സമീപം, എറണാകുളം എന്ന വിലാസത്തില്‍ ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.

 

മണല്‍ ക്വട്ടേഷന്‍/ലേലം

കൊച്ചി: ആലുവ താലൂക്കില്‍ ചെങ്ങമനാട് പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ വിവിധ കേസുകളിലായി മതിയായ രേഖകള്‍ ഇല്ലാതെ പിടിച്ചെടുത്ത് കസ്റ്റഡിയില്‍ സൂക്ഷിച്ചിട്ടുളള ഏകദേശം 418.63 ഘനമീറ്റര്‍   മണല്‍ ഇന്ന് (ജൂണ്‍ 21-ന)് രാവിലെ 11-ന് ചെങ്ങമനാട് പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പരസ്യമായി ലേലം ചെയ്യും. മുദ്രവച്ച ക്വട്ടേഷനുകളും സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലുവ താലൂക്ക് ഓഫീസ് 0484- 2624052, ചെങ്ങമനാട് വില്ലേജ് ഓഫീസര്‍, 8547613705 നമ്പരുകളില്‍ ലഭ്യമാണ്.

 

ബുക്ക് ഷെല്‍ഫുകള്‍ വാങ്ങുന്നതിന് 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കാക്കനാട്: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വേങ്ങൂര്‍, മുടക്കുഴ, കൂവപ്പടി, രായമംഗലം, ഒക്കല്‍, അശമന്നൂര്‍ പഞ്ചായത്തുകളിലെ 150 കൗമാര ക്ലബ്ബുകളില്‍ പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതിന് ബുക്ക് ഷെല്‍ഫുകള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  അവസാന തീയതി ജൂലൈ അഞ്ച്.  വിശദവിവരം വട്ടോളിപ്പടിയിലുള്ള ഐ.സി.ഡി.എസ്.ഓഫീസില്‍ ലഭിക്കും.  ഫോണ്‍: 8281999188.

 

യോഗ ദിനാചരണവും 

യോഗ പരിശീലന ഉദ്ഘാടനവും ഇന്ന്

 

കാക്കനാട്: അന്തര്‍ദേശീയ യോഗ ദിനാചരണത്തോടനുബന്ധിച്ച് നെഹ്രു യുവകേന്ദ്ര, തൃക്കാക്കര നഗരസഭ, ഭാരതീയ ആരോഗ്യവിഭാഗം, മാര്‍ അത്തനേഷ്യസ് ഹൈസ്‌കൂള്‍, യുവജനക്ഷേമബോര്‍ഡ്, കാക്കനാട് നേതാജി പ്രകൃതി ചികിത്സാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന് (ജൂണ്‍ 21) രാവിലെ 8.30ന് തൃക്കാക്കര നഗരസഭ കമ്മ്യൂണിറ്റി ഹാളില്‍ യോഗ ദിനം ആചരിക്കും.   യോഗ പ്രകടനവും പൊതുസമ്മേളനവും നടത്തും.  ജാതിമതരാഷ്ട്രീയ ഭേദമെന്യേ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാവുന്നതാണെന്ന് നെഹ്രു യുവകേന്ദ്ര ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.  താല്‍പര്യമുള്ളവര്‍ക്ക് 956755640/ 8078708370 ല്‍ രജിസ്റ്റര്‍ ചെയ്യാം.    വനിതകള്‍ക്ക് തൃക്കാക്കര നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന 45 ദിവസത്തെ യോഗ പരിശീലനത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.  വിശദവിവരം 9446036165ല്‍ ലഭിക്കും.    

 

പാല്‍ ഗുണമേന്മ ബോധവല്‍കരണ പരിപാടി ഇന്ന്

 

കാക്കനാട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെയും ക്ഷീരവികസന വകുപ്പിന്റെ പാല്‍ഗുണനിലവാര ജാഗ്രതയജ്ഞ പരിപാടിയുടെയും ഭാഗമായി ഇന്ന് (ജൂണ്‍ 21) രാവിലെ 10 മുതല്‍ പുളിന്താനം വനിതാ ക്ഷീരസഹകരണ സംഘത്തില്‍ പാല്‍ഗുണനിലവാര ബോധവല്‍കരണം നടത്തും.  ജില്ലാ പഞ്ചായത്തംഗം കെ.റ്റി.അബ്രഹാം ഉദ്ഘാടനം ചെയ്യും.  വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സെടുക്കും.  വകുപ്പിന്റെ പദ്ധതി പ്രവര്‍ത്തനങ്ങള്‍  അവതരിപ്പിക്കുകയും  പ്രദര്‍ശനം നടത്തുകയും ചെയ്യും.

  സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.  ഉല്‍പ്പാദകര്‍ക്ക് മെച്ചപ്പെട്ട വിലയും ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള പാലും ലഭ്യമാക്കുന്നതിന്  പ്രാഥമിക തലത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.  

 

കാര്‍ഷികയന്ത്രങ്ങള്‍ സബ്‌സിഡി നിരക്കില്‍

 

കാക്കനാട്: കേന്ദ്രസര്‍ക്കാര്‍ സഹകരണത്തോടുകൂടി സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവല്‍കരണ പദ്ധതിപ്രകാരം 2018- 19 സാമ്പത്തിക വര്‍ഷം ട്രാക്ടര്‍, ടില്ലര്‍, സ്‌പ്രെയര്‍ മുതലായ കാര്‍ഷികയന്ത്രങ്ങള്‍ 50% സബ്‌സിഡി നിരക്കില്‍ വാങ്ങാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. 

date