Skip to main content

വിവരാവകാശ അപേക്ഷ ഓണ്‍ലൈനായി നല്‍കാം

സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ വിവരാവകാശ നിയമം 2005 പ്രകാരം  സമര്‍പ്പിക്കുന്ന രണ്ടാം അപ്പീല്‍, പരാതി അപേക്ഷകള്‍ എന്നിവ ഓണ്‍ലൈനായി സ്വീകരിക്കുന്നതിനായി ആരംഭിച്ച എന്‍.ഐ.സിയുടെ വെബ്പോര്‍ട്ടല്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഡോ. വിശ്വാസ് മേത്ത ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്ക് വെരിഫൈഡ് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പരാതി/ അപ്പീല്‍ അപേക്ഷകള്‍ ഫയല്‍ ചെയ്യുന്നതിനും അതോടൊപ്പം ഫയല്‍ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനം വെബ് പോര്‍ട്ടലില്‍ ലഭ്യമാണ്.  വിലാസം: https://rti.sic.kerala.gov.in/

date