Skip to main content

ശുചീകരണ തൊഴിലാളികളുടെ മക്കൾക്കായി  സ്കോളര്‍ഷിപ്പ് 

 

  എറണാകുളം:  ശുചീകരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മക്കള്‍ക്കുള്ള ധനസഹായ പദ്ധതി പ്രകാരം 2021 - 22 വര്‍ഷത്തെ സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് അനുവദിക്കുന്നത്. അപേക്ഷകരുടെ ജാതി, മതം, വരുമാനം എന്നിവ ബാധകമല്ല.

   രക്ഷിതാവ് നിലവില്‍ ശുചീകരണ തൊഴിലില്‍ ഏര്‍പ്പെട്ടരിക്കുന്നുവെന്ന തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം, കുട്ടി പഠിക്കുന്ന ക്ലാസ് തെളിയിക്കുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, ആധാര്‍, ബാങ്ക്പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ഈ മാസം 15 ന് അഞ്ച് മണിക്ക് മുന്‍പായി ബന്ധപ്പെട്ട ബ്ലോക്ക്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട ബ്ലോക്ക്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളിലോ ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0484 2422256.

 

date