Skip to main content

പോളിടെക്‌നിക് പ്രവേശനം : ഓണ്‍ലൈന്‍ അഡ്മിഷന്‍ ഇന്ന് (21) അവസാനിക്കും

സംസ്ഥാനത്തെ 45 ഗവ.പോളിടെക്‌നിക്കുകളിലേക്കും ആറ് എയ്ഡഡ് പോളിടെക്‌നിക്കുകളിലേക്കും സ്വാശ്രയ പോളിടെക്‌നിക്കുകളിലേക്കുമുള്ള ഓണ്‍ലൈന്‍ അഡ്മിഷന്‍ ഇന്ന് (ജൂണ്‍21) അവസാനിക്കും.  എന്നാല്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിനുശേഷം പ്രിന്റ് ഔട്ട് എടുത്ത് ഏതെങ്കിലും ഗവണ്‍മെന്റ്/എയ്ഡഡ് പോളിടെക്‌നിക്കുകളില്‍ 22 ജൂണ്‍ നാല് വരെ സമര്‍പ്പിക്കാം.  ട്രയല്‍ അലോട്ട്‌മെന്റ് 25 ന് പ്രസിദ്ധീകരിക്കും. 28 വരെ പരാതികള്‍ സമര്‍പ്പിക്കാനും ഓപ്ഷന്‍ മാറ്റിക്കൊടുക്കാനും അവസരമുണ്ട്. ജൂലൈ അഞ്ചിന് മുന്‍പ് അലോട്ട്‌മെന്റ് കിട്ടിയവര്‍ പ്രവേശനം നേടണം 

പി.എന്‍.എക്‌സ്.2503/18

date