Skip to main content

അന്തരാഷ്ട്ര യോഗാ ദിനാചരണം ജൂണ്‍ 21 ന്

നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര യോഗാ ദിനാചരണവും സമൂഹ യോഗ പരിശീലനവും ജൂണ്‍ 21 ന് രാവിലെ 9.30 ന് മലപ്പുറം കോട്ടക്കുന്ന് ഡി ടി പി സി ഹാളില്‍ നടക്കും. ജില്ലാ കളക്ടര്‍ അമിത് മീണ പരിപാടി ഉല്‍ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സക്കീന പുല്‍പ്പാടന്‍ അദ്ധ്യക്ഷയാകും. എം.എസ്.പി കമാണ്ടന്റ് പി ജി വില്‍സണ്‍ മുഖ്യാതിഥിയാകും. നാഷണല്‍ സര്‍വീസ്    സ്‌കീം, എന്‍ സി സി, യൂത്ത് ക്ലബുകള്‍ തുടങ്ങിയവയുട പങ്കാളിത്തത്തോടെയാണ് പരിപാടി.

 

date