Post Category
വിദ്യാലയങ്ങൾ ജാഗ്രത കൈവിടരുതെന്ന് ഹൈബി ഈഡൻ എം.പി
നീണ്ട കാലയളവിന് ശേഷം കേരളത്തിൽ സ്ക്കൂളുകൾ തുറന്നപ്പോൾ മികച്ച രീതിയിലുള്ള സംവിധാനങ്ങളാണ് സ്ക്കൂളുകളിൽ ഒരുക്കിയിരിക്കുന്നത്. ഈ ജാഗ്രത കൈവിടാതെ കൊണ്ട് പോകാൻ നമുക്ക് സാധിക്കണമെന്നും ഹൈബി ഈഡൻ എം.പി പറഞ്ഞു. എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ സർക്കാർ സ്ക്കൂളുകളിൽ വിതരണം ചെയ്യുന്നതിനുള്ള ഹാൻഡ് സാനിറ്റൈസറുകൾ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി.ജി.അലക്സാണ്ടർക്ക് കൈമാറി സംസാരിക്കുകയായിരുന്നു എം.പി. ഹൈബി ഈഡൻ എം.പിയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നല്കിയ സാനിറ്റൈസറുകൾ സ്പോൺസർ ചെയ്തിരിക്കുന്നത് ഹീൽ സാനിറ്റൈസർ കമ്പനിയാണ്.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നിർദേശപ്രകാരം എറണാകുളം ജില്ലയിലെ ആദിവാസി ഊരുകളിലെ സ്ക്കൂളുകളിൽ വിതരണം ചെയ്യുന്നതിനും സാനിറ്റൈസറുകൾ എം.പി നല്കിയിട്ടുണ്ട്. ഹീൽ മാനേജിംഗ് ഡയറക്ടർ രാഹുൽ മാമ്മൻ ചടങ്ങിൽ പങ്കെടുത്തു.
date
- Log in to post comments