Skip to main content

ലോ കോളേജിൽ അധ്യാപക ഒഴിവ്

 

 

എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ 2021-22 അധ്യയന വർഷത്തിൽ നിയമ വിഷയങ്ങളിൽ നിലവിലുളള രണ്ട് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേയ്ക്കും ഭാവിയിൽ പ്രതീക്ഷിക്കുന്ന ഒഴിവിലേക്കും അപേക്ഷ ക്ഷണിക്കുന്നു. യു.ജി.സി മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ 2021 നവംബർ 11-ാം തീയതി രാവിലെ 11 ന് വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും അസ്സൽ രേഖകളും സഹിതം പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം

date