Post Category
കേരള കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അനുവദിച്ച തുക സഹകരണ സംഘങ്ങള്‍ക്ക് കൈമാറി
കേരള കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ ഉത്തരവനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുവദിച്ച തുക ജില്ലയിലെ സഹകരണ സംഘങ്ങള്‍ക്ക് കൈമാറി. 5407531 രൂപയുടെ ചെക്ക് ആണ് കണ്ണൂര്‍ മേഖലാ റീജിയന് അനുവദിച്ചത്. ഈ തുക ജില്ലയിലെ അര്‍ഹതപ്പെട്ട 20 സഹകരണ ബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും കൈമാറിയതായി ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു. ഈ തുക സംഘം/ ബാങ്കിന്റെ നിശ്ചിത ഉദ്ദേശലക്ഷ്യത്തിനു തന്നെ വിനിയോഗിക്കണം. ആനുകൂല്യം ലഭിച്ച അംഗങ്ങളുടെ പേരും തുകയും ഹെഡ് ഓഫീസുകളിലും ശാഖകളിലുമുള്ള നോട്ടീസ് ബോര്‍ഡില്‍ പരിശോധനക്കായി സമര്‍പ്പിക്കണം.
date
- Log in to post comments