Skip to main content

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പൊന്നാനി താലൂക്കിലെ ശുകപുരം ശ്രീ ദക്ഷിണാമൂര്‍ത്തി ക്ഷേത്രം, ഒറ്റപ്പാലം താലൂക്കിലെ ശ്രീ കോമംഗലം ശിവ ക്ഷേത്രം, പട്ടാമ്പി താലൂക്കിലെ ശ്രീ ചാമുണ്ഡിക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിന് ഹിന്ദുമതധര്‍മസ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ നവംബര്‍ 20ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി തിരൂര്‍ മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസുമോയോ വകുപ്പിന്റെ ഗുരുവായൂര്‍ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസുമായോ ബന്ധപ്പെടണം.

date