Skip to main content

 താനൂര്‍ ഗവ:ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഡിഗ്രി ഒന്നാം സെമസ്റ്ററില്‍ ഒഴിവ്

 

കൊച്ചി: താനൂര്‍ ഗവ: ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഒന്നാം സെമസ്റ്റര്‍ (2021-22) ബി.എസ്.സി ഇലക്‌ട്രോണിക്‌സില്‍ ഇ.ഡബ്ലിയു.എസ്, എസ്.സി, എസ്.ടി കാറ്റഗറിയിലും, ബി.എ ഇംഗ്ലീഷ്, ബിബിഎ, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.സി.എ എന്നീ വകുപ്പുകളില്‍ എസ്.ടി കാറ്റഗറിയിലും ഒഴിവുകള്‍ ഉണ്ട്. താല്പര്യമുളളവര്‍ നവംബര്‍ 15-ന് രാവിലെ 10-ന് അസല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി കോളേജില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് gctanur.ac.in സന്ദര്‍ശിക്കുക.

date