അന്തര്‍ദേശീയ ഒളിമ്പിക് ദിനാഘോഷവും അവാര്‍ഡ് വിതരണവും
തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ കായിക യുവജന ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ഒളിമ്പിക് ദിനാഘോഷവും വിവിധ കായിക അവാര്‍ഡുകളുടെ വിതരണവും 23ന് രാവിലെ 7.45 ന് കവടിയാര്‍ സ്‌ക്വയറില്‍ നടക്കും. ഒളിമ്പ്യന്‍ അവാര്‍ഡ്, മാധ്യമ അവാര്‍ഡ്, സമഗ്ര വികസന കായിക അവാര്‍ഡ് എന്നിവയാണ് നല്‍കുന്നത്.
കവടിയാര്‍ സ്‌ക്വയറില്‍ നിന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് നടക്കുന്ന കൂട്ട ഓട്ടം ഗവര്‍ണര്‍ പി. സദാശിവം ഫ്‌ളാഗ് ഓഫ് ചെയ്യും. സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. മേയര്‍ വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, ഒളിമ്പ്യന്‍ കെ.എം. ബീനാമോള്‍, കിലെ ചെയര്‍മാന്‍ വി. ശിവന്‍കുട്ടി, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
പി.എന്‍.എക്‌സ്.2510/18
- Log in to post comments