Post Category
ക്യൂറേറ്റോറിയല്‍ അസിസ്റ്റന്റ് ഒഴിവ്
പുരാവസ്തു വകുപ്പില്‍ ആരംഭിക്കുന്ന മൊബൈല്‍ എക്‌സിബിഷന്‍ യൂണിറ്റ് പദ്ധതിയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തും. ക്യുറേറ്റോറിയല്‍ അസിസ്റ്റന്റ് എന്ന തസ്തികയിലാണ് നിയമനം. അഞ്ച് ഒഴിവാണുള്ളത്. ആര്‍ക്കിയോളജി/മ്യൂസിയോളജിയില്‍ ഉള്ള ബിരുദാനന്തര ബിരുദം/ബിരുദാനന്തര ഡിപ്ലോമ എന്നിവയാണ് യോഗ്യത.
ഒരു മാസം പരമാവധി 25,000 രൂപ വേതനം ലഭിക്കും. പ്രായപരിധി 40 വയസ്സായിരിക്കും. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ജൂലൈ 20 ന് വൈകിട്ട് അഞ്ചിന് മുമ്പ് ഡയറക്ടര്‍, പുരാവസ്തു വകുപ്പ്, സുന്ദരവിലാസം കൊട്ടാരം, ഫോര്‍ട്ട് പി.ഒ, തിരുവനന്തപുരം-23 എന്ന വിലാസത്തില്‍ അയയ്ക്കണം. കവറിനു മുകളില്‍ തസ്തികയുടെ പേര് എഴുതണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947843277.
പി.എന്‍.എക്‌സ്.2511/18
date
- Log in to post comments