കൃഷി ആനുകൂല്യത്തിന് അപേക്ഷിക്കാം
മല്ലപ്പുഴശേരി കൃഷിഭവന്‍റെ പരിധിയില്‍ പച്ചക്കറി, കരനെല്ല് എന്നിവ കൃഷി ചെയ്യുന്നവരും ബയോഗ്യാസ് പ്ലാന്‍റ്, സീറോ എനര്‍ജി കൂള്‍ ചേംബര്‍ എന്നിവ നിര്‍മിക്കാന്‍ താത്പര്യമുള്ള കര്‍ഷകരും ആനുകൂല്യം ലഭിക്കുന്നതിന് കരം അടച്ച രസീത്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുമായി കൃഷി ഭവനില്‍ അപേക്ഷിക്കണം. പച്ചക്കറി കര്‍ഷകര്‍ക്ക് സൗജന്യമായി അനുവദിച്ചിട്ടുള്ള നീറ്റുകക്ക കൃഷി ഭവനില്‍ നിന്നും കൈപ്പറ്റണം. പിഎംകെഎസ്വൈ പദ്ധതിയില്‍ കുറഞ്ഞത് 25 സെന്‍റ് സ്ഥലത്ത് പച്ചക്കറി, വാഴ, ഫലവൃക്ഷം ഇവ ചെയ്യുന്ന കര്‍ഷകര്‍ പമ്പ് സെറ്റ്, ടില്ലര്‍, കാടുവെട്ട് യന്ത്രം തുടങ്ങിയവ ലഭിക്കുന്നതിനും അപേക്ഷിക്കാം. അത്യുത്പാദന ശേഷിയുള്ള വേരുപിടിപ്പിച്ച കരിമുണ്ട ഇനത്തില്‍പ്പെട്ട കുരുമുളക് തൈകള്‍ സൗജന്യ നിരക്കില്‍ കൃഷി ഭവനില്‍ ലഭിക്കും. കര്‍ഷക രജിസ്ട്രേഷന്‍ ചെയ്തിട്ടില്ലാത്തവര്‍ കൃഷിഭവനുമായി ബന്ധപ്പെടണമെന്നും കൃഷി ഓഫീസര്‍ അറിയിച്ചു.
(പിഎന്‍പി 1607/18)
- Log in to post comments